---
title: "സിപിഎം ബ്രാഞ്ചംഗമായ വിസ്മയപാര്‍ക്ക് ജീവനക്കാരൻ റോഡിൽ മരിച്ച നിലയിൽ"
english_title: "CPM branch member Vismaya Park employee found dead on the road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328570/CPM branch member Vismaya Park employee found dead on the road"
published_at: "2025-11-29T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692add586dcf0_1000999644.jpg"
keywords: []
---

# സിപിഎം ബ്രാഞ്ചംഗമായ വിസ്മയപാര്‍ക്ക് ജീവനക്കാരൻ റോഡിൽ മരിച്ച നിലയിൽ

> **Lead Summary:** വിസ്മയ പാർക്കിലെ ജീവനക്കാരനും സി.പി.എം. ഈലിപ്പുറം ബ്രാഞ്ച് മെമ്പറുമായ കെ.വി. മുരളീധരൻ നെ റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. വെള്ളിക്കീൽ കൈരളി വായനശാലക്ക് സമീപത്തെ തെക്കൊൽ കാപ്പാടൻ വീട്ടിൽ അംഗമാണ് അദ്ദേഹം.

## Article Content

വിസ്മയ പാർക്കിലെ ജീവനക്കാരനും സി.പി.എം. ഈലിപ്പുറം ബ്രാഞ്ച് മെമ്പറുമായ കെ.വി. മുരളീധരൻ നെ റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. വെള്ളിക്കീൽ കൈരളി വായനശാലക്ക് സമീപത്തെ തെക്കൊൽ കാപ്പാടൻ വീട്ടിൽ അംഗമാണ് അദ്ദേഹം.

രാവിലെ 11:00 മണിയോടെ ഈലിപ്പുറം കൈരളി വായനശാല റോഡിൽ വെച്ചാണ് മുരളീധരനെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ കുഞ്ഞിരാമൻ- ജാനകി ദമ്പതികളുടെ മകനാണ് മുരളീധരൻ. ഭാര്യ: പ്രിയ. മകൻ: ആദർശ്.

സഹോദരങ്ങൾ: ഷാജി (മോറാഴ ബാങ്ക്), ഷീജ (വാരംകടവ്), രാജേഷ്, കനകരാജ്.

നാട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും പ്രിയങ്കരനായ മുരളീധരൻ്റെ വിയോഗം നാടിന് ദുഃഖമായി. മൃതദേഹം ഇന്ന് രാവിലെ 11 മണിവരെ കൈരളി വായനശാലയിൽ പൊതുദർശനത്തിന് വെച്ച ശേഷം തുടർന്ന് സംസ്‌കാരം നടന്നു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328570/CPM branch member Vismaya Park employee found dead on the road)